അവരെ തൂക്കിലേറ്റുക പ്രതിഷേധവുമായി നടൻ ജയസൂര്യ. കത്വ, ഉന്നാവ പ്രശ്‌നത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ശക്തമായ പ്രതികരണവുമായി താരം രംഗത്തെത്തിയത്. ‘അവരെ തൂക്കിലേറ്റുക’ എന്ന കുറിപ്പോടെ ജയസൂര്യയും തന്റെ മകളുമായി പ്രതിഷേധമറിയിച്ച് നില്‍ക്കുന്ന ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.കശ്മീര്‍, കത്വയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ 4 പൊലീസുകാരുള്‍പ്പടെ പ്രതികളാണ്.
ഉന്നാവ പീഡനക്കേസില്‍ ആരോപണവിധേയനായത് ബിജെപി എം എല്‍എയാണ്. 18 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോഴാണ് ശക്തമായ പ്രതിഷേധം അറിയിച്ച് താരം രംഗത്തെത്തിയത്.

No comments:
Post a Comment