Saturday, 14 April 2018

ബാർസയ്ക്കു ജയം; റെക്കോർഡ്


ബാർസിലോന ∙ ചാംപ്യൻസ് ലീഗിൽനിന്നു പുറത്തായതിന്റെ ക്ഷീണം മാറ്റാൻ ബാർസിലോനയ്ക്കു സ്പാനിഷ് ലീഗ് ഫുട്ബോളിൽ റെക്കോർഡ് ജയം. വലെൻസിയയെ 2–1നു തോൽപിച്ച ബാർസ ലാ ലിഗയിൽ തോൽവിയറിയാതെ 39 മൽസരങ്ങൾ എന്ന റെക്കോർഡ് കുറിച്ചു. ലൂയി സ്വാരെസ്, സാമുവൽ ഉംറ്റിറ്റി എന്നിവരാണ് ബാർസയുടെ ഗോൾ നേടിയത്. ഫിലിപ്പെ കുടീഞ്ഞോയാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്.

15–ാം മിനിറ്റിൽ സ്വാരെസിനു പുറംകാൽകൊണ്ടു പാസ് നൽകിയ കുടീഞ്ഞോ രണ്ടാം പകുതിയുടെ തുടക്കത്തിൽ സുന്ദരമായ കോർണറിലൂടെ ഉംറ്റിറ്റിയുടെ ഹെഡറിനും വഴിയൊരുക്കി. 87–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ വലെൻസിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ബാർസ പിടിച്ചുനിന്നു. ക്യാപ്റ്റൻ ഡാനി പരെജോയാണു ഗോൾ നേടിയത്. ജയത്തോടെ ബാർസ 25–ാം ലീഗ് കിരീടം ഉറപ്പാക്കുന്നതിന് ഏഴു പോയിന്റ് അടുത്തെത്തി. 82 പോയിന്റുള്ള ബാർസയ്ക്കു 14 പോയിന്റ് പിന്നിലായി അത്‌ലറ്റിക്കോയാണു രണ്ടാം സ്ഥാനത്ത്. വലെൻസിയയും റയൽ മഡ്രിഡുമാണു മൂന്നും നാലും സ്ഥാനങ്ങളിൽ.

വായ്പ്പുണ്ണിനു നിമിഷ ശമനം.

ഒരിക്കലെങ്കിലും വായ്പുണ്ണ് വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സംഭവം ചെറുതാണെങ്കിലും നമ്മുടെ നിത്യ ജീവിതം അലോസരമാകാൻ ഏറ്റവും വലിയ പങ്ക് ഇതിനുണ്ട്. കുട്ടികൾ മുതൽ മിതിർന്നവർ വരെ ഇതുമൂലം അസ്വസ്ഥത നേരിടാറുണ്ട്. ആദ്യമൊക്കെ ചില ഒറ്റമൂലി പൊടികൈകൾ കൊണ്ട് മാറിയിരുന്ന വായ്പുണ്ണ് ഇപ്പോഴത്തെ തലമുറയെ നിരന്തരം വേട്ടയാടി തുടങ്ങിയപ്പോൾ ധാരാളം മരുന്ന് കമ്പനികൾ പല വിധത്തിലുള്ള ടാബ്ലെറ്സ് വിപണിയിൽ ഇറക്കിയിട്ടുണ്ട്.  വായ്പുണ്ണിന്റെ വ്യക്തമായ കാരണം ഇതുവരെ ഒരു വൈദ്യശാസ്ത്രവും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. എന്നാൽ വായ്പുണ്ണ് എളുപ്പത്തിൽ മാറാൻ ഇതാ കുറച്ചു പൊടി കൈകൾ.

ചില കാരണങ്ങൾ 

1. ഉറക്കക്കുറവ് 
2. ഭക്ഷണം സമയത്തു കഴിക്കാതിരിക്കുക 
3. ഭക്ഷണം കഴിക്കുമ്പോൾ വായിൽ തട്ടുന്ന മുള്ള്. 
4.വിറ്റാമിൻ ബി യുടെ കുറവ്‌ 

പരിഹാരങ്ങൾ 

1. ധാരാളം ശുദ്ധമായ  വെള്ളം കുടിക്കുക 
2. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക 
3. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക 
4. ദിവസവും അഞ്ചോ ആറോ പ്രാവശ്യം ഉപ്പുവെള്ളം കവിളുക 
5. വിറ്റാമിൻ ബി ഗുളിക കഴിക്കുക 
6. മോര് കവിളുക 
7. നെല്ലിക്ക കഴിക്കുക 
8. ഉപ്പിലിട്ട നെല്ലിക്ക കഴിക്കൽ 
9. പേരക്കയുടെ ഇല വായിലാക്കി ചവക്കുക.. 

Friday, 13 April 2018

"ഞാൻ എന്താണ് പോസ്റ്റ്‌ ചെയ്യേണ്ടത് ?" പ്രിത്വി യുടെ ചോദ്യം..

കാശ്മീരിൽ കുഞ്ഞു  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യത്യസ്ത പ്രതികരണവുമായി നടൻ പ്രിത്വിരാജ്‌. എന്നോട് പലരും  പറഞ്ഞു രാജുവേട്ട ,ആഷിഫയുടെ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ..
എന്താണ് ഞാൻ പോസ്റ്റ് ചെയ്യേണ്ടത് ? ഒരു എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റാണെന്നോ ? അതോ ഇതിനെയെല്ലാം ന്യായികരിക്കുന്നത് തെറ്റാണെന്നോ ? ഇതൊക്കെ ഞാൻ പറയേണ്ടതാണോ ? ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നാണോ ? എനിക്ക് ഒന്നും പറയാൻ ഇല്ല ! ഒന്നും. ഒരു പെണ്ണ്കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ,ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് വേവലാതി ഉണ്ട്.അതിലും എന്നെ ആലോസരപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങൾ നമ്മുക്ക് ശീലമായലോ എന്നുള്ളതാണ് ,നാണിക്കുന്നു നമ്മളെ ഓർത്ത് തന്നെ ,പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.
കശ്മീർ സംഭവത്തെ വിമർശിച്ചു സിനിമ ലോകത്തു നിന്നും കായിക ലോകത്തു നിന്നും  ഒട്ടേറെ പേരാണ് വിമർശിച്ചു ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. 

പാസ്സ്‌വേർഡ്‌ ഇനി ഇല്ല, പുതിയ ലോഗിൻ രീതിയിൽ ടെക് ലോകം...

പാസ്സ്‌വേർഡ്‌ ഇനി ഇല്ല, പുതിയ ലോഗിൻ രീതിയിൽ ടെക് ലോകം... ബൈ ബൈ പാസ്സ്‌വേർഡ്‌, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളർച്ച മുതൽ തന്നെ നമ്മുടെ ഡാറ്റകൾ മുതൽ മറ്റു ഡിജിറ്റൽ ഇടപാടുകൾ വരെ താഴിട്ടുപൂട്ടുന്നത് പാസ് വേഡുകളാണ്. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പാസ് വേഡിട്ട് പൂട്ടേണ്ട താഴുകളുടെ എണ്ണവും കൂടി. സുരക്ഷിതമായ പാസ് വേഡുകള്‍ ഓര്‍ത്തുവെക്കാന്‍ പ്രയാസം. ഓര്‍ത്തുവെക്കാന്‍ എളുപ്പമുള്ള പാസ് വേഡുകള്‍ വെച്ചാലോ അത് സുരക്ഷിതവുമല്ല. ഒരോ വെബ്‌സൈറ്റിനും വ്യത്യസ്ത പാസ് വേഡുകള്‍ ആണെങ്കില്‍ ഇവയെല്ലാം എങ്ങനെ ഓര്‍ത്തെടുക്കും?

പാസ്‌വേഡിന്റെ ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്റിക്കേഷന്‍ സ്റ്റാന്റാര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), ഡബ്ല്യൂ3സി (W3C) വെബ് സ്റ്റാന്റാര്‍ഡ് ബോഡികളാണ് പുതിയ പാസ് വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്.ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം, തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യൂഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവയുപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്.അതായത് ഒരു വ്യക്തി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ തന്റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഒരു അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ഇങ്ങനെ ഒന്നിധികം മാര്‍ഗങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന രീതിയാണ് പുതിയ സംവിധാനം. ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ സേവനം നല്‍കി വരുന്നുണ്ട്.ഉപപോക്താക്കളുടെ സ്വകാര്യ വിവരങ്ങളുള്‍പ്പടെ അസംഖ്യം വിവരങ്ങള്‍ കുമിഞ്ഞുകൂടുന്ന വെര്‍ച്ച്വല്‍ ലോകത്ത്, ആ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഉറപ്പുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ആവശ്യകതയാണ്. ഈ സാഹചര്യത്തിലാണ് വിവരങ്ങളുടെ സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്.

"തൂക്കിലേറ്റുക " പ്രതിഷേധവുമായി നടൻ ജയസൂര്യ

അവരെ തൂക്കിലേറ്റുക പ്രതിഷേധവുമായി നടൻ ജയസൂര്യ. കത്വ, ഉന്നാവ പ്രശ്‌നത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ശക്തമായ പ്രതികരണവുമായി താരം രംഗത്തെത്തിയത്. ‘അവരെ തൂക്കിലേറ്റുക’ എന്ന കുറിപ്പോടെ ജയസൂര്യയും തന്റെ മകളുമായി പ്രതിഷേധമറിയിച്ച് നില്‍ക്കുന്ന ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.കശ്മീര്‍, കത്വയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് വച്ച്  ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ 4 പൊലീസുകാരുള്‍പ്പടെ പ്രതികളാണ്.
ഉന്നാവ പീഡനക്കേസില്‍ ആരോപണവിധേയനായത് ബിജെപി എം എല്‍എയാണ്. 18 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോഴാണ് ശക്തമായ പ്രതിഷേധം അറിയിച്ച് താരം രംഗത്തെത്തിയത്‌.

രാജ്യത്ത് പ്രധിഷേധം കത്തുമ്പോഴും സെൽഫിയിൽ ഭ്രമിച്ചു പ്രധാനമന്ത്രി

രാജ്യത്ത്  പ്രധിഷേധം  കത്തുമ്പോഴും സെൽഫിയിൽ ഭ്രമിച്ചു പ്രധാനമന്ത്രി. കത്വ, ഉന്നാവ  പീഡനക്കേസുകളുള്‍പ്പടെ കത്തി നില്‍ക്കുമ്പോള്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി സെല്‍ഫി എടുത്ത് രസിക്കുന്നു.
എട്ടുവയസുകാരി ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലും ഉന്നാവ പീഡനക്കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റിലായ സംഭവത്തിലും മോദി തുറന്ന പ്രതികരണം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
അംബേദ്കര്‍ നാഷണല്‍ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അലിപ്പൂര്‍ മെട്രോ യാത്രയ്ക്കിടയിലാണ് മോദി സെല്‍ഫിക്ക് പോസ് ചെയ്ത് ചിത്രം പകര്‍ത്തിയത്. ചിത്രം പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Thursday, 12 April 2018

മാഡ്രിഡിൽ ത്രസിപ്പിക്കുന്ന രാത്രി, ആവേശം കയറിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ മികവിൽ റയലിന് ജയം..

മാഡ്രിഡിലും അവിശ്വസനീയത നടന്നേനെ.. പക്ഷെ റയൽ സൂപ്പർ താരം  ക്രിസ്റ്റ്യാനോ റയലിന്റെ രക്ഷകനായി...
മാഡ്രിഡില്‍ വന്ന് 3-1ന് റയലിനെ തോല്‍പ്പിച്ചിട്ടും സെമികാണാതെയാണ് യുവന്റസ് മടങ്ങുന്നത്. 94ആം മിനുട്ടില്‍ വഴങ്ങിയ പെനാള്‍ട്ടി 4-3ന്റെ അഗ്രിഗേറ്റ ജയവും സെമിയും റയല്‍ മാഡ്രിഡിന് നല്‍കുകയായിരുന്നു.
ഒരു ദിവസം മുമ്ബ് റോമില്‍ നടത്തിനേക്കാള്‍ വലിയ ഒരു തിരിച്ചുവരവാണ് ഇന്ന് മാഡ്രിഡില്‍ റയലും യുവന്റസും രണ്ടാം പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ടത്. റോമയില്‍ ബാഴ്സയുടെ ആദ്യ പാദത്തിലെ മൂന്നു ഗോള്‍ റോമ കടന്നപ്പോള്‍ അത് റോമയുടെ ഹോം ഗ്രൗണ്ടിലാണ് എന്നൊരു ചെറിയ അനുകൂല സാഹചര്യം എങ്കിലും ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് മാഡ്രിഡില്‍ കണ്ടത് തിങ്ങി നിറഞ്ഞ റയല്‍ ആരാധകരെ നിശബ്ദരാക്കിയ യുവന്റസിന്റെ പ്രകടനമാണ്.
ആദ്യ പാദത്തില്‍ ടൂറിനില്‍ റൊണാള്‍ഡോയുടെ അത്ഭുത ഗോളടക്കം എതിരില്ലാത്ത മൂന്നു ഗോളുകളുടെ ലീഡ് റയല്‍ മാഡ്രിഡ് നേടിയിരുന്നു. ആ ലീഡുമായി ഇറങ്ങിയ റയലിന്റെ വലിയ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മൂന്നു മിനുട്ട് എടുത്തില്ല യുവന്റസ്. ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ മാന്‍സുകിച്ച്‌ ഖദീരയുടെ ക്രോസ് വലയില്‍ എത്തിച്ച്‌ രണ്ടാം മിനുട്ടില്‍ തന്നെ തിരിച്ചുവരവിന് തുടക്കമിട്ടു.
റൊണാള്‍ഡോയു റയലും തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും ഡിഫന്‍ഡ് ചെയ്യാന്‍ നില്‍ക്കാതെ പന്തു കിട്ടിയപ്പോഴൊക്കെ റയലിന്റെ ബോക്സിലേക്ക് യുവന്റസ് നിര കുതിച്ചു. 37ആം മിനുട്ടില്‍ അതിന്റെ ഗുണം ലഭിച്ചു. വീണ്ടും മാന്‍സുകിച്ചിന്റെ ഹെഡര്‍ നവാസിനെ കാഴ്ചക്കാരനാക്കി റയലിന്റെ വലയില്‍. കളി 2-0 യുവന്റസിന് അനുകൂലം. അഗ്രിഗേറ്റില്‍ റയല്‍ 3-2 യുവന്റസ്.
രണ്ടാം പകുതിയില്‍ അസന്‍സിയോയേയും ലൂകാസ് വാസ്കസിനേയും ഇറക്കി തന്ത്രങ്ങള്‍ സിദാന്‍ മാറ്റിയെങ്കിലും ഫലമില്ല. 61ആം മിനുട്ടില്‍ ആരും പ്രവചിക്കാതിരുന്ന തിരിച്ചുവരവിലെ മൂന്നാം ഗോളും വന്നു. ബാക്കി രണ്ട് ഗോളുകളും യുവന്റസിന്റെ കഴിവായിരുന്നു എങ്കില്‍ ഇത് റയലിന്റെ സമ്മാനമായിരുന്നു. റയല്‍ ഗോള്‍ കീപ്പര്‍ നവാസിന്റെ ഒരു വന്‍ അബദ്ധം. വലതു വിങ്ങില്‍ നിന്ന് വന്ന യുവെ ക്രോസ് കയ്യില്‍ നിന്ന് നവാസ് കളഞ്ഞപ്പോള്‍ മറ്റുഡിക്ക് വലയിലേക്ക് തട്ടിയിടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. സ്കോര്‍ 3-0 അഗ്രിഗേറ്റ 3-3.
പിന്നീട് ബുഫണും നവാസും ഇരുടീമുകളും രക്ഷകരാകുന്ന നിമിഷങ്ങള്‍ വന്നപ്പോള്‍ മത്സരം എക്സ്ട്രാടൈമിലേക്ക് അടുക്കുകയാണെന്നു തന്നെ തോന്നിപ്പിച്ചു. അപ്പോഴാണ് ഇഞ്ച്വറി ടൈമില്‍ പെനാള്‍ട്ടി വില്ലനായി എത്തിയത്. ബെനാറ്റിയ ലുകാസ് വാസ്കസിനെ വീഴ്ത്തിയതിനായിരുന്നു പെനാള്‍ട്ടി. റഫറി മൈക്കള്‍ ഒളിവറിന്റെ പെനാള്‍ട്ടി വിസില്‍ കണ്ട് ഞെട്ടിയ ബുഫന്റെ പ്രതികരണം ചുവപ്പു കാര്‍ഡും വാങ്ങി കൊടുത്തു.
പെനാള്‍ട്ടി എടുത്ത ക്രിസ്റ്റ്യാനോക്ക് ഒട്ടും പിഴച്ചില്ല. മാഡ്രിഡില്‍ റൊണാള്‍ഡോയുടേയും സംഘത്തിന്റേയും ആഹ്ലാദവും യുവന്റസിന്റെ കണ്ണീരും. പക്ഷെ യുവന്റസിന്റെ ഈ തിരിച്ചുവരവ് ഫുട്ബോള്‍ ലോകം എന്നും ഓര്‍മ്മിച്ചിരിക്കും

റാമോസിന് അടുത്ത വിലക്ക് കിട്ടുമോ ???

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ലീഗ് ക്വാർട്ടർ രണ്ടാം പാദ  മത്സരത്തിന് ശേഷം റയൽ ആരാധകരും ഫുട്ബോൾ ലോകവും ഉറ്റു നോക്കുന്നത് റയൽ കപ്പിത്താൻ സെർജിയോ റാമോസിന്റെ വിലക്ക് നീളുമോ എന്നാണ്... സാധാരണ റാമോസിന് ചുവപ്പ് കാർഡ് കിട്ടുന്നതും സസ്പെൻഷൻ ലഭിക്കുന്നതും വീര പരിവേഷത്തോടെയാണ് റയൽ മാഡ്രിഡ്‌ ആരാധകർ കാണുന്നത്...  എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടർ സെർജിയോ റാമോസിന്റെ അഭാവം ശരിക്കും കാണിച്ചു തന്നു...

നായകനും പ്രതിരോധക്കോട്ടയിലെ കരുത്തനുമായ റാമോസിന്റെ അഭാവത്തില്‍ റയല്‍ ചിതറുന്നതാണ് കണ്ടത്. ഒടുവില്‍ അവസാന നിമിഷം വിജയം നേടി റയല്‍ സെമിയിലെത്തിയെങ്കിലും, റാമോസിന്റെ സസ്പെന്‍ഷന്‍ തുടരുമോയെന്ന സംശയത്തിലാണിപ്പോള്‍ ആരാധകര്‍സസ്പെന്‍ഷനിലായ കളിക്കാരന്‍ ടീമം​ഗങ്ങളും പരിശലകനും നില്‍ക്കുന്ന ​ഗ്രൗണ്ടിന്റെ ഭാ​ഗത്തേക്ക് വരാന്‍ പാടില്ലെന്നാണ് നിയമം.എന്നാല്‍ യുവന്റസിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ റാമോസ് സഹതാരങ്ങള്‍ ഇരിക്കുന്നിടത്തെത്തി. മത്സരത്തിന്റെ ഏറ്റവും സമ്മര്‍ദം നിറഞ്ഞ ഘട്ടത്തിലായിരുന്നു റാമോസ് സഹതരങ്ങളുടെ അടുത്തെത്തിയത്. തുടര്‍ന്ന് യുവന്റസ് പരിശീലകന്‍ മാസിമില്ല്യാനോ അല്ലെ​ഗ്രി റോമോസിനോട് ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

സംഭവം ടി.വി ചാനലുകള്‍ ആവര്‍ത്തിച്ച്‌ കാണിക്കുന്നുണ്ടായിരുന്നു. മാച്ച്‌ ഓഫിഷ്യല്‍സിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടുണ്ടെങ്കില്‍ റാമോസിന് വീണ്ടും ഒരു മത്സരത്തില്‍ കൂടി സസ്പെന്‍ഷന്‍ നീട്ടാം. അധികൃതര്‍ ശിക്ഷാ നടപടി സ്വീകരിച്ചാല്‍ ചാമ്ബ്യന്‍സ് ലീ​ഗ് സെമി ആദ്യ പാദം റാമോസിന് നഷ്ടമാകും

Wednesday, 11 April 2018

"മോഹൻലാൽ"നെ കോടതി പിടിച്ചു.. റിലീസ് വൈകിയേക്കും..

മഞ്ജു വാര്യർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന "മോഹൻലാൽ " എന്ന സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്തു.. ത്രിശ്ശൂർ ഫോർത് അഡിഷണൽ കോടതി യാണ് വിധി പുറപ്പെടുവിച്ചത്. .. കഥാകൃത് രവികുമാറിന്റെ പരാതിയിലാണ് കോടതിയുടെ നടപടി.." മോഹൻലാലിനെ എനിക്ക് പേടിയാണ് "എന്ന കഥ മോഷ്ടിച്ചാണ് സിനിമ നിർമിച്ചതെന്നാണ് രവികുമാറിന്റെ പരാതി.. ആദ്യ ഘട്ടത്തിൽ സ്റ്റേ അനുവദിക്കാത്ത കോടതി വാദം കേട്ട ശേഷമാണു സ്റ്റേ പുറപ്പെടുവിച്ചത്  ...
"മോഹൻലാൽ " വിഷു ദിനമായ ഏപ്രിൽ 14 നു തിയേറ്ററിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്... എന്നാൽ ചിത്രത്തിന്റെ റിലീസ് നു വേണ്ടി ഉടനെ ഹൈ കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു... ഇടി എന്ന ജയസൂര്യ ചിത്രത്തിന് ശേഷം സജിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "മോഹൻലാൽ" 

MYG യുടെ പാലക്കാട്‌ ഷോറൂം സൂപ്പർ സ്റ്റാർ ലാലേട്ടൻ ഉദ്ഘടനം ചെയ്തു...

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബ് myG ഇനി പാലക്കാടിനും സ്വന്തം. നടനവിസ്മയം ലാലേട്ടൻ myG മെഗാ ഷോറൂം പാലക്കാട് ഉദ്ഘാടനം ചെയ്തു.സൂപ്പർ സ്റ്റാർ ലാലേട്ടൻ ഉദ്ഘാടനം ചെയ്യുന്ന  MYG യുടെ രണ്ടാമത്തെ ഷോറൂം ആണ് ഇത്...

ചെന്നൈ സൂപ്പർ കിങ്‌സ് കേരളത്തിലേക്ക് ??

IPL രാജാക്കന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് കേരളത്തിലേക്ക് എത്തുമോ ??ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വേദി മാറ്റി. കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ നടക്കുന്ന പ്രക്ഷോഭം കണക്കിലെടുത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വേദി ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിന്നും മാറ്റിയത്. ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടക്കും. ഇതോടെ ഐപിഎല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് വിരുന്നെത്തിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായി... ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി വേദി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ചെന്നൈയില്‍ തന്നെ ഐപിഎല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്കക്് നേരെ ഷൂവേറ് വരെ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് നാല് നാം തമിളര്‍ കക്ഷി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ വേദി മാറ്റിയത്.

നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്.
ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം.

ബാർസയ്ക്കു ജയം; റെക്കോർഡ്

ബാർസിലോന ∙ ചാംപ്യൻസ് ലീഗിൽനിന്നു പുറത്തായതിന്റെ ക്ഷീണം മാറ്റാൻ ബാർസിലോനയ്ക്കു സ്പാനിഷ് ലീഗ് ഫുട്ബോളിൽ റെക്കോർഡ് ജയം. വലെൻസിയയെ 2–1നു തോൽ...