മാഡ്രിഡിലും അവിശ്വസനീയത നടന്നേനെ.. പക്ഷെ റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റയലിന്റെ രക്ഷകനായി...
മാഡ്രിഡില്‍ വന്ന് 3-1ന് റയലിനെ തോല്‍പ്പിച്ചിട്ടും സെമികാണാതെയാണ് യുവന്റസ് മടങ്ങുന്നത്. 94ആം മിനുട്ടില്‍ വഴങ്ങിയ പെനാള്‍ട്ടി 4-3ന്റെ അഗ്രിഗേറ്റ ജയവും സെമിയും റയല്‍ മാഡ്രിഡിന് നല്‍കുകയായിരുന്നു.
ഒരു ദിവസം മുമ്ബ് റോമില്‍ നടത്തിനേക്കാള്‍ വലിയ ഒരു തിരിച്ചുവരവാണ് ഇന്ന് മാഡ്രിഡില്‍ റയലും യുവന്റസും രണ്ടാം പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ടത്. റോമയില്‍ ബാഴ്സയുടെ ആദ്യ പാദത്തിലെ മൂന്നു ഗോള്‍ റോമ കടന്നപ്പോള്‍ അത് റോമയുടെ ഹോം ഗ്രൗണ്ടിലാണ് എന്നൊരു ചെറിയ അനുകൂല സാഹചര്യം എങ്കിലും ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് മാഡ്രിഡില്‍ കണ്ടത് തിങ്ങി നിറഞ്ഞ റയല്‍ ആരാധകരെ നിശബ്ദരാക്കിയ യുവന്റസിന്റെ പ്രകടനമാണ്.
ആദ്യ പാദത്തില്‍ ടൂറിനില്‍ റൊണാള്‍ഡോയുടെ അത്ഭുത ഗോളടക്കം എതിരില്ലാത്ത മൂന്നു ഗോളുകളുടെ ലീഡ് റയല്‍ മാഡ്രിഡ് നേടിയിരുന്നു. ആ ലീഡുമായി ഇറങ്ങിയ റയലിന്റെ വലിയ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മൂന്നു മിനുട്ട് എടുത്തില്ല യുവന്റസ്. ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ മാന്‍സുകിച്ച് ഖദീരയുടെ ക്രോസ് വലയില്‍ എത്തിച്ച് രണ്ടാം മിനുട്ടില്‍ തന്നെ തിരിച്ചുവരവിന് തുടക്കമിട്ടു.
റൊണാള്‍ഡോയു റയലും തിരിച്ചടിക്കാന്‍ ശ്രമിച്ചു എങ്കിലും ഡിഫന്‍ഡ് ചെയ്യാന്‍ നില്‍ക്കാതെ പന്തു കിട്ടിയപ്പോഴൊക്കെ റയലിന്റെ ബോക്സിലേക്ക് യുവന്റസ് നിര കുതിച്ചു. 37ആം മിനുട്ടില്‍ അതിന്റെ ഗുണം ലഭിച്ചു. വീണ്ടും മാന്‍സുകിച്ചിന്റെ ഹെഡര്‍ നവാസിനെ കാഴ്ചക്കാരനാക്കി റയലിന്റെ വലയില്‍. കളി 2-0 യുവന്റസിന് അനുകൂലം. അഗ്രിഗേറ്റില്‍ റയല്‍ 3-2 യുവന്റസ്.
രണ്ടാം പകുതിയില്‍ അസന്‍സിയോയേയും ലൂകാസ് വാസ്കസിനേയും ഇറക്കി തന്ത്രങ്ങള്‍ സിദാന്‍ മാറ്റിയെങ്കിലും ഫലമില്ല. 61ആം മിനുട്ടില്‍ ആരും പ്രവചിക്കാതിരുന്ന തിരിച്ചുവരവിലെ മൂന്നാം ഗോളും വന്നു. ബാക്കി രണ്ട് ഗോളുകളും യുവന്റസിന്റെ കഴിവായിരുന്നു എങ്കില്‍ ഇത് റയലിന്റെ സമ്മാനമായിരുന്നു. റയല്‍ ഗോള്‍ കീപ്പര്‍ നവാസിന്റെ ഒരു വന്‍ അബദ്ധം. വലതു വിങ്ങില്‍ നിന്ന് വന്ന യുവെ ക്രോസ് കയ്യില്‍ നിന്ന് നവാസ് കളഞ്ഞപ്പോള്‍ മറ്റുഡിക്ക് വലയിലേക്ക് തട്ടിയിടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. സ്കോര്‍ 3-0 അഗ്രിഗേറ്റ 3-3.
പിന്നീട് ബുഫണും നവാസും ഇരുടീമുകളും രക്ഷകരാകുന്ന നിമിഷങ്ങള്‍ വന്നപ്പോള്‍ മത്സരം എക്സ്ട്രാടൈമിലേക്ക് അടുക്കുകയാണെന്നു തന്നെ തോന്നിപ്പിച്ചു. അപ്പോഴാണ് ഇഞ്ച്വറി ടൈമില്‍ പെനാള്‍ട്ടി വില്ലനായി എത്തിയത്. ബെനാറ്റിയ ലുകാസ് വാസ്കസിനെ വീഴ്ത്തിയതിനായിരുന്നു പെനാള്‍ട്ടി. റഫറി മൈക്കള്‍ ഒളിവറിന്റെ പെനാള്‍ട്ടി വിസില്‍ കണ്ട് ഞെട്ടിയ ബുഫന്റെ പ്രതികരണം ചുവപ്പു കാര്‍ഡും വാങ്ങി കൊടുത്തു.
പെനാള്‍ട്ടി എടുത്ത ക്രിസ്റ്റ്യാനോക്ക് ഒട്ടും പിഴച്ചില്ല. മാഡ്രിഡില്‍ റൊണാള്‍ഡോയുടേയും സംഘത്തിന്റേയും ആഹ്ലാദവും യുവന്റസിന്റെ കണ്ണീരും. പക്ഷെ യുവന്റസിന്റെ ഈ തിരിച്ചുവരവ് ഫുട്ബോള്‍ ലോകം എന്നും ഓര്‍മ്മിച്ചിരിക്കും

No comments:
Post a Comment